HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പീഡനശ്രമം ചെറുക്കാൻ ശ്രമം; യുവാവിനെ ‌പെൺകുട്ടി വെട്ടി, കടന്നുകളഞ്ഞ യുവാവ് വിഷം കഴിച്ച് അവശനിലയിൽ

പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പതിനാലുകാരി വെട്ടിപ്പരുക്കേൽപിച്ചു

പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പതിനാലുകാരി വെട്ടിപ്പരുക്കേൽപിച്ചു. സംഭവസ്‌ഥലത്തുനിന്നു കടന്നുകളഞ്ഞ യുവാവിനെ പിന്നീടു വിഷം ഉള്ളിൽച്ചെന്ന നിലയിൽ പൊലീസ് കണ്ടെത്തി. ചൊക്കനാട് ഫാക്‌ടറി ഡിവിഷനിൽ ജെ.വിസ്നേഷ് (വിക്കി-32) ആണ് അവശനിലയിൽ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്.


ചൊവ്വാഴ്ച‌ വൈകിട്ടാണു സംഭവം. തമിഴ്നാട്ടിൽനിന്ന് അവധിക്കു ബന്ധുവീട്ടിലെത്തിയതാണു പതിനാലുകാരി. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പിൻവാതിൽ വഴിയെത്തിയ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടി അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് ഇയാളുടെ കയ്യിൽ വെട്ടുകയായിരുന്നു. മുറിവേറ്റതോടെ ഇയാൾ ഓടിപ്പോയി.


വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ തിരച്ചിലിലാണു പ്രതി പിടിയിലായത്. അവശനിലയിൽ കണ്ട ഇയാളെ ചോദ്യം ചെയ്ത‌പ്പോൾ വിഷം കഴിച്ചതായി പറഞ്ഞു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കാവലിലാണ് ഇപ്പോൾ. ഡിസ്‌ചാർജ് ചെയ്‌താലുടൻ പോക്സോ വകുപ്പുകൾ പ്രകാരം അറസ്‌റ്റ് ചെയ്യുമെന്നു ദേവികുളം പൊലീസ് പറഞ്ഞു. എസ്റ്റേറ്റ് തൊഴിലാളിയായ ഇയാൾ വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA