HONESTY NEWS ADS

Electro Tech Nedumkandam

 

Gold Rate Today: നാലാം ദിനവും മാറ്റമില്ലാതെ സ്വർണം; ആഭരണപ്രേമികളുടെ നെഞ്ചിടിപ്പ് കൂടുന്നു, വലിയ കുതിപ്പിനുള്ള ഒരുക്കമാണോ..? ഇന്നത്തെ വില അറിയാം( 05-09-2024)

ഇന്നത്തെ സ്വർണ വില


ആഭരണപ്രേമികൾക്ക് ഒരേ സമയം ആശ്വാസവും ആശങ്കയും പകരുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില. ഇത് ആഭരണപ്രേമികൾക്ക് വലിയ ആശ്വാസം നൽകുന്ന കാര്യമാണ്. എന്നാൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നത് വലിയ കുതിപ്പിന് മുൻപുള്ള തയ്യാറെടുപ്പാണോ എന്ന ആശങ്ക മറുവശത്തുണ്ട്. എന്തായാലും സ്വർണവില വരും ദിവസങ്ങളിൽ ഉയരാൻ സാധ്യതയുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.


ഒരു പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമാണ് വില. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് ഈ നിലവാരത്തിൽ വില നിൽക്കുന്നത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ 360 രൂപ കുറഞ്ഞശേഷം മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS