ആഭരണ പ്രേമികൾക്ക് ആശങ്ക ഉയർത്തികൊണ്ട് സംസ്ഥാനത്തെ സ്വർണവിലയിൽ ( Gold Rate ) വൻ വർധന.ഈ മാസത്തെ ഏറ്റവും ഉയർന്ന റെക്കോർഡ് വിലയാണ് നിലവിലുള്ളത് .55,040 രൂപയാണ് ഇന്നത്തെ വില.ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6880 രൂപയാണ് നൽകേണ്ടത്.
120 രൂപയാണ് പവന് വർധിച്ചിരിക്കുന്നത് ,ഗ്രാമിന് 15 രൂപയും. സെപ്റ്റംബർ മാസത്തിൽ സ്വർണവില താഴുമെന്ന് കരുതിയവർക്കുള്ള തിരിച്ചടിയാണ് പറന്നുയരുന്ന സ്വർണ നിരക്ക്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 12 രൂപ കൂടി 5,629 രൂപയിലെത്തി.
വെള്ളി വിലയിലും വിലക്കയറ്റം തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിലാണ് ഇത്രയധികം രൂപയുടെ വർദ്ധനവ് ഒറ്റയടിക്ക് ഉണ്ടായത്.ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്.
രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അന്താരാഷ്ട്ര വിലയിലെ മുന്നേറ്റമാണ് കേരളത്തിലെയും വില ഉയരാനുള്ള കാരണം. അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഡോളറില്‍ സമ്മര്‍ദ്ദമുണ്ടാക്കിയതാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് കാരണം.