HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ജില്ലാതല പട്ടയമേള 26 ന് ചെറുതോണിയിൽ; മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

ജില്ലാതല പട്ടയമേള 26 ന് ചെറുതോണിയിൽ; മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാറിൻ്റെ നൂറുദിന കർമ്മപരി പരിപാടിയോടനുബന്ധിച്ച് അനുബന്ധിച്ച് ജില്ലയിലെ ഇടുക്കി, തൊടുപുഴ താലൂക്കുകളിലെ അർഹരായവർക്കുള്ള പട്ടയ വിതരണം സപ്തംബർ 26ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചെറുതോണി ടൗൺഹാളിൽ നടക്കും. റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പട്ടയമേള ഉദ്ഘാടനം ചെയ്യും.


ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ്, എം എൽ എ മാരായ എം എം മണി , പി ജെ ജോസഫ് , വാഴൂർ സോമൻ, അഡ്വ.എ രാജ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു ജില്ലാ കലക്ടർ വി വിഘ്നേശ്വരി, സബ് കലക്ടർമാരായ അനൂപ് ഗാർഗ്, വി എൻ ജയകൃഷ്ണൻ, എ ഡി എം ഷൈജു പി ജേക്കബ് മറ്റ് ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പീരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ പട്ടയ വിതരണം അന്ന് ഉച്ചയ്ക്ക് 2.30 ന് ഉടുമ്പൻചോല താലൂക്ക് ഓഫീസിൽ നടക്കും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA