HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മാങ്കുളത്ത് വിവാഹ ഫോട്ടോഗ്രാഫർമാരെ വധുവിൻ്റെ ബന്ധുക്കൾ വഴിയിൽ തടഞ്ഞ് മർദ്ദിച്ചു; പൊലീസ് കേസ്

മാങ്കുളത്ത് വിവാഹ ഫോട്ടോഗ്രാഫർമാർക്ക് മർദ്ദനമേറ്റു

മാങ്കുളത്ത് വിവാഹ ഫോട്ടോഗ്രാഫർമാർക്ക് മർദ്ദനമേറ്റു. എറണാകുളം സ്വദേശികളായ നിതിൻ, ജെറിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. വിവാഹത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എത്തിയ ഇവരെ വധുവിന്റെ ബന്ധുക്കളാണ് മർദ്ദിച്ചതെന്നാണ് പരാതി. 


എറണാകുളത്ത് നിന്ന് ഇടുക്കിയിലെത്തിയ ഫോട്ടോഗ്രാഫർമാർക്ക് ഒരുക്കിയ താമസ സൗകര്യവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇതാണ് മർദ്ദനത്തിലേക്ക് നയിച്ചത്. യുവാക്കൾ സഞ്ചരിച്ച കാർ വഴിയിൽ തടഞ്ഞായിരുന്നു മർദ്ദനം. മർദ്ദനമേറ്റ ഫോട്ടോഗ്രാഫർമാരുടെ പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്തു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS