HONESTY NEWS ADS

കാണാതായ ഇടുക്കി പണിക്കൻകുടി സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

കാണാതായ ഇടുക്കി പണിക്കൻകുടി സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

മൂവാറ്റുപുഴയിലെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പണിക്കൻകുടി സ്വദേശി കിഷോർ കെ.കെ ആണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് കിഷോർ മൂവാറ്റുപുഴയിലെത്തി ലോഡ്‌ജിൽ മുറിയെടുത്തതെന്നാണ് വിവരം. ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. 


യുവാവിനായുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് വൈകുന്നേരത്തോടെ ലോഡ്‌ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കും. യുവാവ് വിഷം കഴിച്ച് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്തിട്ടുണ്ട്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS