
ഇന്നത്തെ കാലത്ത് പണം അയക്കാനും സ്വീകരിക്കാനുമായി നാം യുപിഐ പേയ്‌മെന്റ് രീതികളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. പണമോ, കാർഡോ കയ്യില്‍ സൂക്ഷിക്കേണ്ട എന്നതും വളരെ വേഗം എവിടെ നിന്നും പണം അയക്കാം എന്നതുമാണ് ഈ രീതിയെ പ്രിയപ്പെട്ടതാക്കുന്നത്. വലിയ സ്വീകാര്യതയുള്ളതുകൊണ്ട് തന്നെ യുപിഐ പേയ്‌മെന്റുകള്‍ നടത്തുന്നതിനായി നിരവധി ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ ടിഎം തുടങ്ങിയ നിരവധി ആപ്പുകളും ഇന്ന് നിലവിലുണ്ട്.
യുപിഐ പേയ്‌മെന്റുകള്‍ ഉപയോഗിക്കുന്നതിനിടെ ആളുമായി കാശ് അയക്കാത്ത ഒരാളും ഉണ്ടാകാറില്ല. ഈ സാഹചര്യത്തില്‍ ഇത് എങ്ങിനെ റീ ഫണ്ടായി ലഭിക്കും എന്നതിനെക്കുറിച്ച് ആർക്കും വലിയ ധാരണയുണ്ടാകില്ല. എന്നാല്‍ ഇത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ അത് എങ്ങിനെ നേരിടണമെന്ന് റിസർവ്വ് ബാങ്ക് നിർദ്ദേശിക്കുന്നുണ്ട്.
പണം ആള് മാറി അക്കൗണ്ടിലേക്ക് അയച്ചു കഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞാല്‍ ഉടൻ തന്നെ ആപ്പ് കസ്റ്റമർ സപ്പോർട്ടിന്റെ സഹായം തേടാം. കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് റീ ഫണ്ടിന് ആവശ്യപ്പെടാം. എല്ലാ ആപ്പുകളും കസ്റ്റമർ സപ്പോർട്ട് സിസ്റ്റം പ്രൊവൈഡ് ചെയ്യുന്നുണ്ട്.
ആപ്പിന്റെ കസ്റ്റമർ സപ്പോർട്ടില്‍ നിന്നും സഹായം ലഭിച്ചില്ല എങ്കില്‍ അടുത്തതായി എൻസിപിഐ പോർട്ടലില്‍ പരാതി അറിയിക്കാം. npci.org.in എന്ന വെബ്‌സൈറ്റ് വഴിയാണ് പരാതി അറിയിക്കേണ്ടത്. എൻപിസിഐയില്‍ പരാതി നല്‍കിയിട്ടും നിങ്ങള്‍ക്ക് റീ ഫണ്ട് ലഭിച്ചില്ലാ എങ്കില്‍ ബാങ്കിനെ സമീപിക്കാം.
മേല്‍പ്പറഞ്ഞ മൂന്ന് മാർഗ്ഗങ്ങള്‍ കൊണ്ടും നിങ്ങള്‍ക്ക് പണം തിരികെ ലഭിച്ചില്ലാ എങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ സഹായം തേടാം. 30 ദിവസത്തിന് ശേഷമാണ് ഓംബുഡ്‌സ്മാന്റെ സഹായം തേടേണ്ടത്. ഓഫീസിലേക്ക് ഇ- മെയില്‍ വഴിയോ, പോസ്റ്റ് വഴിയോ പരാതി സമർപ്പിക്കാവുന്നതാണ്.