
അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും സമരവും നടത്തി. പോഷൻ ട്രാക്കർ അപാകത പരിഹരിക്കുക, ഇൻസെന്റീവ് കുടിശ്ശിക ഉടൻ തീർക്കുക, മേൽ ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, കേന്ദ്രപെൻഷൻ അനുവദിക്കുക, വാടക കുടിശ്ശിക ഉടൻ തീർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരിധർണ്ണസമരം ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ ജോയിൻ സെക്രട്ടറി സി ആർ മുരളി അഭിവാദ്യം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജി ഷിബു അഭിവാദ്യങ്ങൾ ചെയ്തു. ജില്ലാ സെക്രട്ടറി അനിത റെജി സ്വാഗതം പറഞ്ഞു. ചില പ്രസിഡന്റ് ശോഭന N അധ്യക്ഷയായിരുന്നു റെജിമോൾ നന്ദി രേഖപ്പെടുത്തി.




