HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം, അറിയാം ഇന്നത്തെ നിരക്ക് (05-10-2024)

ALLEN HABOUR

സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡിൽ എത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ഇന്നലെ എത്തിയ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.  ഇന്നലെ ഗ്രാമിന് 7,120 രൂപയായിരുന്നു വില. പവന് 56,960 രൂപയുമായിരുന്നു വില. ഇതേ വിലയിൽ തന്നെയാണ് ഇന്നും വ്യാപാരം ആരംഭിച്ചത്.


ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7050 രൂപയിലെത്തിയിരുന്നു. പവന് 56400 രൂപയായിരുന്നു. സ്വർണവില വർദ്ധനവിൽ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കൾ നേരിടുന്നത്. ഈ വിലയ്ക്ക് സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. 


വലിയ കയറ്റിറക്കങ്ങളാണ് സെപ്റ്റംബർ മാസം ഉണ്ടായത്. മാസത്തെ ആദ്യ ആഴ്ച പരിശോധിച്ചാൽ സെപ്റ്റംബർ 5 വരെ രേഖപ്പെടുത്തിയ ട്രെൻ്റ് ഇടിവായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല. നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതൽ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോൾ മാസത്തെ ഏറ്റവും നിരക്കാണ് സ്വർണം രേഖപ്പെടുത്തിയത്.

ALLEN HABOUR

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS