HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: ഇന്നും റെക്കോർഡ് വിലയിൽ വ്യാപാരം; ഇന്നത്തെ സ്വർണവില (23-10-2024)

ALLEN HABOUR

സംസ്ഥാനത്ത് ഇന്നും റെക്കോർഡിട്ട് സ്വർണവില. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഉയരുകയാണ്. പവന് ഇന്ന് മാത്രം 320 രൂപ വർധിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചകൊണ്ട് വർധിച്ചത് 1960    രൂപയാണ്.  ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58720 രൂപയാണ്.


വരും ദിവസങ്ങളിലും വില കുത്തനെ ഉയരാനുള്ള സൂചനയാണ് ഉള്ളത്. വില ഉയർന്നതോടെ സ്വർണാഭരണ ഉപഭോക്താക്കൾ ആശങ്കയിലാണ്. 59,000 ത്തിലേക്ക് പവന്റെ വില എത്തിയേക്കും. . ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കൂടുന്ന സാഹചര്യത്തിൽ ആളുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി കൂട്ടുന്നതാണ് സ്വർണവില കൂടാനുള്ള പ്രധാന കാരണം. 


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7340 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 6055 രൂപയാണ്. വെള്ളിയുടെ വില ഇന്നും ഉയർന്നിട്ടുണ്ട്.രണ്ട് രൂപ വർധിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 107 രൂപയായി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS