HONESTY NEWS ADS

 HONESTY NEWS ADS


യുഎഇയിൽ കനത്ത മഴയും ആലിപ്പഴ വര്‍ഷവും

ALLEN HABOUR

യുഎഇയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും. ദേശീയ കാലാവസ്ഥ വകുപ്പ് വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഫുജൈറയിലാണ് കനത്ത മഴ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടായി. ഷാര്‍ജയുടെയും റാസല്‍ഖൈമയുടെയും വിവിധ പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. ആലിപ്പഴ വര്‍ഷവും ഉണ്ടായി. കനത്ത മഴയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  


അതേസമയം ഇന്നും നാളെയും രാജ്യത്തിന്‍റെ തെക്ക്, കിഴക്കന്‍ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. അല്‍ ഐന്‍, ഫുജൈറ പ്രദേശങ്ങളിലാണ് മഴയ്ക്ക് സാധ്യത പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ ശക്തമായ കാറ്റും വീശും. പൊടിപടലം ഉയരുന്നതിനാല്‍ ദൂരക്കാഴ്ച കുറയും. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS