
യുണൈറ്റഡ് കിംങ്ഡത്തിലെ (യുകെ) വെയില്‍സിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് നഴ്സിംങ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു.
യോഗ്യത
റിക്രൂട്ട്മെന്‍റ് 2024 നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത് നടക്കും. നഴ്സിങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും അഭിമുഖത്തിന് തൊട്ടു മുന്‍പുളള ഒരുവര്‍ഷത്തില്‍, കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തിപരിചയവും (ജനറല്‍ നഴ്സിംഗ്, OT, ഹോസ്പിറ്റല്‍ ഓപ്പറേഷൻസ്, തീയേറ്റർ, കാൻസർ കെയർ) വേണം. ഇതോടൊപ്പം സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയില്‍ ഐഇഎല്‍ടിഎസ് സ്കോർ 7 (റൈറ്റിംഗില്‍ 6.5) അല്ലെങ്കില്‍ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയില്‍ OET ബി (റൈറ്റിംഗില്‍ സി+), നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗണ്‍സില്‍ (NMC) രജിസ്ട്രേഷന് യോഗ്യതയുമുള്ളവരാകണം. ഐഇഎല്‍ടിഎസ്/ഒഇടി സര്‍ട്ടിഫിക്കറ്റിന് 2025 നവംബര്‍ 15 വരെ സാധുതയും ഉണ്ടാകണം.
അപേക്ഷ അയയ്ക്കേണ്ട വിധം
www.norkaroots.org www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് വിശദമായ സിവി, ഐഇഎല്‍ടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ് എന്നിവ സഹിതം ഒക്ടോബര്‍ 25 ന് അകം അപേക്ഷ നല്‍കാവുന്നതാണ്. മുന്‍പ് നോര്‍ക്ക റൂട്ട്സിലേയ്ക്ക് അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ത്ഥികളും പ്രസ്തുത റിക്രൂട്ട്മെന്റിന് പ്രത്യേകമായി അപേക്ഷ നല്‍കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ 2025 മാര്‍ച്ചിനു ശേഷമുളള നിയമനങ്ങള്‍ക്കാണ് പരിഗണിക്കുക.
ഐഇഎല്‍ടിഎസ്/ഒഇടി, സിബിടി, എൻഎംസി അപേക്ഷ ഫീസ്, വിസ, വിമാന ടിക്കറ്റ് എന്നിവയ്ക്ക് റീ ഇംബേഴ്മെന്റിന് അര്‍ഹതയുണ്ടാകും. യുകെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, ഒഎസ്സിഇ പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും.
എൻഎംസി രജിസ്ട്രേഷന് മുന്‍പ് 26,928 പൗണ്ടും എൻഎംസി രജിസ്ട്രേഷന് ശേഷം ബാൻഡ് 5 ശമ്ബള പരിധിയും (30,420 - £37,030) 5,239 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോണ്‍സർഷിപ്പിനും അര്‍ഹതയുണ്ടാകും. വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്ബറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.





