HONESTY NEWS ADS

ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും, സംസ്ഥാനത്ത് മഴ ശക്തം, 9 ജില്ലകളിൽ മുന്നറിയിപ്പ്; നദികളിൽ ജലമുയരുന്നു

ALLEN HABOUR

സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ടാണ്. കാസർകോട്, കണ്ണൂർ. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.


തെക്ക്, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപത്തായി ശക്തികൂടിയ ന്യൂനമർദ്ദവും നിലനിൽക്കുന്നുണ്ട്. ഇത് തീവ്ര ന്യൂനമർദ്ദമായി മാറിയേക്കും. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. 


വാമനപുരം നദിയിലും കരമന നദിയിലും മുന്നറിയിപ്പ്  

ജലനിരപ്പ് ഉയർന്നതോടെ തിരുവനന്തപുരം വാമനപുരം നദിയിലും, കരമന നദിയിലും മുന്നറിയിപ്പ് നൽകി. ഇരു നദികളുടേയും കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.  യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. 


കോഴിക്കോട്ട് മഴ ശക്തം 

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, മുക്കം, ബാലുശ്ശേരി, തിരുവമ്പാടി, കോഴിക്കോട് നഗരം എന്നിവിടങ്ങളിൽ രാത്രി തുടങ്ങിയ കനത്ത മഴ തുടരുകയാണ്.എന്നാൽ മഴക്കെടുതികൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.തീരമേഖലയിൽ കടലേറ്റമുണ്ടെങ്കിലും നിലവിൽ രൂക്ഷമല്ല. കഴിഞ്ഞ 12 മണിക്കൂറിനിെ 41 മി.മീറ്റർ മഴയാണ് കോഴിക്കോട് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ രേഖപ്പെടുത്തിയത്.

ALLEN HABOUR

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS