
മലയാളി യുഎഇയിലെ ഷാര്‍ജയില്‍ നിര്യാതനായി. ചാവക്കാട് മന്ദലാംകുന്ന് യാസീൻ പള്ളിക്ക് തെക്കുഭാഗം പരേതനായ കറുത്താക്ക ഹുസൈന്റെ മകൻ റബീയത്ത് (40) ആണ് ഷാർജയിൽ മരിച്ചത്. വ്യാഴാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. മാതാവ്: പരേതയായ സഫിയ. ഭാര്യ: ഫസീല. മക്കള്‍: റയ്യാന്‍, മിറായ, മിര്‍സാന്‍.