
കട്ടപ്പന പാറക്കടവിൽ നിന്നും വയോധികയുടെ മാല പൊട്ടിച്ചു കടന്ന കേസിൽ പ്രതി പിടിയിൽ. ഇടുക്കി കക്കാട്ടുകട സ്വദേശി കുപ്പക്കാട്ടിൽ സുധീഷ് തോമസ് (34) ആണ് അറസ്റ്റിലായത്. പുളിയൻമല റോഡിൽ പാറക്കടവ് ഭാഗത്ത് ബൈക്കിലെത്തിയ പ്രതി വീടിന് സമീപത്തു നിന്ന 80 വയസുകാരിയുടെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ബൈക്കിന്റെ നമ്പർ പ്ലേറ്റ് സ്റ്റിക്കർ വെച്ച് മറച്ച നിലയിലായിരുന്നു. വയോധികയുടെ പരാതിയിൽ കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ ഇരുപതേക്കർ ഭാഗത്തുവെച്ച് പ്രതി പോലീസ് പിടിയിലാവുകയായിരുന്നു.