HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അപൂർവ രോഗം: ടിജിന്റെ രോഗം ഭേദമാകും; നാം കൈത്താങ്ങേകിയാൽ

നെടുങ്കണ്ടം: അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിനായി നാടൊരുമിക്കുന്നു

അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിനായി നാടൊരുമിക്കുന്നു. നെടുങ്കണ്ടം പഞ്ചായത്ത് ആറാം വാർഡിലെ താമസക്കാരനായ താന്നിമൂട്- കോയിക്കേരിവടക്കേതിൽ ടിജിൻ തോമസിന്റെ (34) ചികിത്സയ്ക്കായാണ് നെടുങ്കണ്ടത്തെ രാഷ്ട്രീയ, സമുദായിക, സാമൂഹിക രംഗത്തെ എല്ലാവരും ചേർന്ന് ചികിത്സാ സഹായനിധി രൂപീകരിച്ചിരിക്കുന്നത്.


വയറിങ്- പ്ലമിങ് ജോലിക്കാരനായ ടിജിൻ ജോലിക്ക് പോകുന്നതിനായി തയാറെടുക്കുന്നതിനിടെ കഴിഞ്ഞദിവസം ശുചിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തലച്ചോറിലേക്കുള്ള ഞരമ്പിൽ കുമിളകൾ രൂപപ്പെട്ട് പൊട്ടുന്ന അപൂർവ രോഗമാണെന്ന് കണ്ടെത്തിയത്.


പാലായിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ടിജിൻ. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയാൽ ടിജിനെ ജീവിതത്തിലേക്ക് തിരി കെ കൊണ്ടുവരാൻ കഴിയും. എന്നാൽ ഓപ്പറേഷനുകൾക്ക് മാത്രം ഏകദേശം 20 ലക്ഷം രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പിന്നീട് തുടർ ചികിത്സകളും വേണ്ടിവരും.


പ്രായമായ മാതാപിതാക്കളും ഭാര്യയും ഒരു വയസ്സ് മാത്രം പ്രായവുമുള്ള കുടുംബത്തിന് ഈ തുക കണ്ടെത്താനാകാത്ത സ്‌ഥിതിയാണ്. ഇതോടെ എം പി, എംഎൽഎ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ രക്ഷാധികാരികളായും വാർഡ് മെംബർ ലേഖാ ത്യാഗരാജൻ ചെയർപഴ്സനും ജോമോൻ ജോസ് കൺവീനറുമായുള്ള 101 അംഗ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്.


ചെയർപഴ്സൻ, കൺവീനർ, ടിജിന്റെ സഹോദരീ ഭർത്താവ് എന്നിവരുടെ പേരിൽ നെടുങ്കണ്ടം ഫെഡറൽ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 101800100303591, IFSC: FDRL 0001018, ഫോൺ പേ: 9961917770.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS