HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇസ്രയേലിന് യുഎസ് സഹായം; 12 ഇന്റർസെപ്റ്റർ മിസൈലുകൾ വഴി ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ തടുത്തെന്ന് പെന്റ​ഗൺ

ALLEN HABOUR

അമേരിക്കയുടെ രണ്ട് യുദ്ധ കപ്പലുകൾ ( നേവി ഡിസ്ട്രോയർ ഷിപ്സ്) ഇറാന്റെ മിസൈൽ ആക്രമണം തടയാൻ ഇസ്രയേലിനെ സഹായിച്ചതായി പെന്റഗൺ. അമേരിക്ക ഈ കപ്പലുകളിൽ നിന്ന് 12 ഇന്റർസെപ്റ്റർ മിസൈലുകൾ വഴി ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ തടുത്തു. മേഖലയിൽ യുദ്ധം വ്യാപിക്കാതിരിക്കാൻ ശ്രമങ്ങൾ തുടരും ഇതിന് മുൻഗണന നൽകുമെന്നും യുഎസ് ഡിഫൻസ് വ്യക്തമാക്കി.


അതേസമയം, ഇറാന്റെ ആക്രമണത്തെ ഇസ്രയേൽ ഫലപ്രദമായി പരാജയപ്പെടുത്തിയെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഇസ്രയേലിനെ അമേരിക്കയും സഖ്യ കക്ഷികളും സഹായിച്ചെന്നെന്നും ബ്ലിങ്കൻ പറഞ്ഞു. ഇസ്രയേൽ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണവും.


ആക്രമണത്തിൽ ഇസ്രയേലിൽ ആരും കൊല്ലപ്പെട്ടതായി വിവരമില്ല. തുടർ നടപടികളെ കുറിച്ച് അമേരിക്ക ഇസ്രയേൽ സർക്കാരുമായി ചർച്ച നടത്തുമെന്ന് സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ വ്യക്തമാക്കി. അതേസമയം, മേഖലയിൽ വ്യോമപാത തത്കാലികമായി അടച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങൾ. ലെബനൻ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങൾ തത്കാലികമായി വ്യോമപാത അടച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA