HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കിയിൽ ഗര്‍ഭിണിയായ യുവതിയെ കടന്നുപിടിച്ചു, പോക്സോ കേസ് പ്രതി അറസ്റ്റിൽ

ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ച പോസ്കോ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

അർദ്ധരാത്രിയിൽ ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ച പോസ്കോ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ മനോജിനെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയായിരുന്നു സംഭവം. മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയായ യുവതിയെയാണ് മനോജ് കയറിപ്പിടിക്കാൻ ശ്രമിച്ചത്. 


പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനോജിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിൽ പിടിയിലായ മനോജ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS