
ചെറുതോണി പ്രസ് ക്ലബ്ബിന് പുതിയ ഭരണസമിതി. പ്രസ് ക്ലബ്ബിന്റെ പ്രസിഡണ്ടായി മംഗളം ലേഖകൻ ഔസേപ്പച്ചൻ ഇടക്കുളത്തിൽ ( ഇടക്കുളം പാപ്പൻ) ചുമതലയേറ്റു, മാതൃഭൂമി ലേഖകൻ കെ എസ് മധു ആണ് സെക്രട്ടറി. വി കെ സ്റ്റാലിൻ ( ന്യൂസ് 18 ) ഖജാൻജിയായും തെരഞ്ഞെടുക്കപ്പെട്ടു, മുൻ പ്രസിഡണ്ട് സജി തടത്തിൽ സ്ഥിരം ക്ഷണിതാവായി. കെഎം ജലാലുദ്ദീൻ (വൈസ് പ്രസിഡന്റ്) ബിജു വൈശൻ പറമ്പിൽ ഇടുക്കി വിഷൻ ( ജോയിൻറ് സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു. ജില്ലാ ആസ്ഥാന മേഖലയിലെ സാമൂഹിക സാമുദായിക രാഷ്ട്രീയ മേഖലകളിലും സർക്കാർ തലത്തിലും ഉള്ള ഇടപെടലുകൾക്കും വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും മുൻകൈ എടുക്കുമെന്ന് പുതിയ ഭരണസമിതി അംഗങ്ങൾ അറിയിച്ചു.





