സംസ്ഥാനത്ത് അതിശക്ത മുന്നറിയിപ്പിനൊപ്പം കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇ സാഹചര്യത്തിൽ കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുയാണ്. അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇന്ന് രാത്രി വരെയാണ് മുന്നറിയിപ്പ്. രണ്ട് മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചുകളിലേകുള്ള യാത്രയും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.
അതിശക്ത മഴക്കൊപ്പം കേരള തീരത്ത് റെഡ് അലർട്ടും; കള്ളക്കടൽ പ്രതിഭാസത്തിനടക്കം സാധ്യത, ജാഗ്രത നിര്‍ദേശം
0
October 15, 2024