
തൊടുപുഴ വെങ്ങല്ലൂർ ഷാപ്പുംപടിയിൽ കാർ മരത്തിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുടയത്തൂർ ശരംകുത്തി സ്വദേശി പടിപുരയ്ക്കൻ വീട്ടിൽ മേരി ജോസഫ് (75)ആണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ശരംകുത്തി സ്വദേശി പടിപ്പുരക്കൽ അഡ്വ. ഗ്രേസി കുര്യാക്കോസ് (60),തേഡ് ജോസ് (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 3.10 നാണ് അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മേരിയുടെ മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.




