.jpeg)
മാങ്കുളം പെരുമ്പന്‍കുത്തില്‍ യുവാവ് മുങ്ങി മരിച്ചു. കൊച്ചി പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി മെലൂസ് ജൂഡ് ആണ് മരിച്ചത്. 40 വയസാിരുന്നു. യുവാവ് നാളുകളായി കുടുംബ പ്രശ്‌നത്തില്‍ ആയിരുന്നുവെന്നാണ് വിവരം. മാങ്കുളം സന്ദര്‍ശിക്കാന്‍ എത്തി. ഇവിടെ പെരുമ്പന്‍കുത്ത് ചപ്പാത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തിരച്ചിനൊടുവിലാണ് ജൂഡിനെ പുറത്തെത്തിച്ചത്. ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.




