HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കൊച്ചിയില്‍ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 3 പേര്‍ക്ക് പരിക്ക്

കൊച്ചിയില്‍ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 3 പേര്‍ക്ക് പരിക്ക്

എറണാകുളം ചക്കരപ്പറമ്പിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ദേശീയ പാതയിലുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോയ ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്.


30 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലര മണിയോടെ പൊലീസെത്തി ബസ് ഉയര്‍ത്തി മാറ്റി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS