HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി കൂട്ടാറിൽ തട്ടുകട അടിച്ചു തകർത്ത് മദ്യപസംഘം, ഉടമക്കും ഭാര്യക്കും ക്രൂരമർദനം, പണവും മോഷ്ടിച്ചു

ഇടുക്കി: കൂട്ടാറില്‍ മദ്യപ സംഘം തട്ടുകട അടിച്ചു തകര്‍ത്ത ശേഷം പണം അപഹരിച്ചു കടന്നതായി പരാതി

ഇടുക്കി: കൂട്ടാറില്‍ മദ്യപ സംഘം തട്ടുകട അടിച്ചു തകര്‍ത്ത ശേഷം പണം അപഹരിച്ചു കടന്നതായി പരാതി. കടയുടമയ്ക്കും ഭാര്യക്കും മര്‍ദനമേറ്റു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ദമ്പതികള്‍ ചികിത്സ തേടി. നെടുങ്കണ്ടം കമ്പംമെട്ട് അന്തര്‍ സംസ്ഥാന പാതയില്‍ കൂട്ടാറിന് സമീപം ഒറ്റക്കടയില്‍ പ്രവർത്തിക്കുന്ന ബിസ്മി തട്ടുകടയിലാണ് മദ്യപസംഘം ആക്രമണം നടത്തിയത്. ഭര്‍ത്താവിനെ മര്‍ദിക്കുന്നത് കണ്ട് തടയാന്‍ എത്തിയ ഭാര്യ റെജീന ബീവിയെ അക്രമിസംഘം ചവിട്ടി നിലത്തിട്ട് മര്‍ദിച്ചതായും പരാതിയുണ്ട്.


രണ്ടംഗസംഘം ഭക്ഷണം കഴിച്ചശേഷം പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് കടയില്‍ ഉണ്ടായിരുന്ന വസ്തുക്കളും ഭക്ഷണ സാധനങ്ങളും അടിച്ചു തകര്‍ത്തു. കട ഉടമയായ എം.എം. നൗഷാദിനെ നിലത്തിട്ട് മര്‍ദിച്ചു. ഇയാളുടെ ശരീരമാസകലം മര്‍ദനമേറ്റു. നൗഷാദിന്റെ കാലിന് പൊട്ടലുമുണ്ട്. യാതൊരുവിധ പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നും പണപ്പെട്ടിയില്‍ നിന്നും 10,000 ത്തിലധികം രൂപ അപഹരിച്ചതായും നൗഷാദ് പറഞ്ഞു. കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA