സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 70 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ പവന് 57,280 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 15 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കുതിപ്പുണ്ടായത്.
നവംബര്‍ 14,16,17 ദിവസങ്ങളില്‍ സ്വര്‍ണ വില വളരെ കുറഞ്ഞിരുന്നു. അതേസമയം ഈ മാസത്തിന്‍റെ തുടക്കത്തില്‍ വില പവന് 60,000ത്തിന് അടുത്തെത്തിയിരുന്നു. നവംബര്‍ 1ന് 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.
ഒക്‌ടോബര്‍ അവസാനത്തോടെ കത്തിക്കയറിയ വിലയില്‍ നേരിയ കുറവുണ്ടായതിന്‍റെ ആശ്വാസത്തിലാണ് ഉപഭോക്താക്കള്‍. സെപ്‌റ്റംബര്‍ മാസത്തോടെയാണ് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായത്. സെപ്‌റ്റംബര്‍ 20നാണ് ആദ്യമായി വില 55,000 കടന്നത്. പിന്നീട് വില കുതിച്ചുയരുകയായിരുന്നു. വില ഉയര്‍ന്നതോടെ ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് അത് വന്‍ തിരിച്ചടിയായിരുന്നു.