
ഇടുക്കി: ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ നിന്നും തെറിച്ചുവീണ് സ്ത്രീ മരിച്ചു. ഏലപ്പാറ ചീന്തലാർ സ്വദേശി സ്വർണമ്മയാണ് മരിച്ചത്.
കട്ടപ്പന കുട്ടിക്കാനം ചിന്നാർ നാലാംമൈലിന് സമീപത്തു വച്ചാണ് സംഭവം. ബസ് വളവു തിരിയുമ്പോൾ ഡോർ തുറന്നു പോകുകയും ബസിലുണ്ടായിരുന്ന സ്വർണമ്മ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ സ്വർണമ്മയെ നാട്ടുകാരും യാത്രക്കാരും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിക്കുകയായിരുന്നു.