
ഇടുക്കിക്കവല ക്ഷേത്രത്തിന് സമീപം 65 വയസുള്ള സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച അണക്കര, രാജാക്കണ്ടം സ്വദേശിയെ കട്ടപ്പന പോലീസ് പിടികൂടി. കോട്ടാരക്കുന്നേൽ വീട്ടിൽ സുധീഷ് (29) ആണ് പിടിയിൽ ആയത്.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടനെ ഇടുക്കി ജില്ല പോലീസ് മേധാവി വിഷ്ണു പ്രദീപിൻറെ നിർദ്ദേശപ്രകാരം കട്ടപ്പന ASP രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കട്ടപ്പന ടൗണിലും പരിസര പ്രദേശത്തും നടത്തിയ പരിശോധനയിൽ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
അന്വേഷണ സംഘത്തിൽ കട്ടപ്പന പോലീസ് ഇൻസ്പെക്ടർ,TC മുരുകൻ ,SI മാരായ ബർട്ടിൻ ജോസ്, ജോസഫ് കെ.വി, ബിനോ ആർ, സീനിയർ പോലീസ് ഉദ്യോഗസ്ഥരായ സുമേഷ് തങ്കപ്പൻ, ഷിബു പി.എസ്, ജോജി കെ മാത്യു, റാൾസ് സെബാസ്റ്റ്യൻ, ജമാലുദ്ദീൻ സി.എസ് , ശ്രീജിത്ത് വി.എം. അൽബാഷ് പി.രാജു , എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.