HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


നിയന്ത്രണം തെറ്റിയ കാർ മരക്കുറ്റിയിൽ ഇടിച്ച് മറിഞ്ഞു; രണ്ടരവയസുകാരന് ദാരുണാന്ത്യം

കാർ നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം

നെടുമങ്ങാട് പുതുകുളങ്ങരയിൽ കാർ നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും രണ്ടരവയസുള്ള മകൻ ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് നിന്നു ആര്യനാട് - പറണ്ടോട് പോകുന്ന വഴി പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റിയ കാർ പാലത്തിന്  സമീപത്തെ കുറ്റിയിൽ ഇടിച്ച് കാർ മറിയുകയായിരുന്നു. 


ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന്, പിൻവശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറി‍ച്ച് പുറത്തേക്ക് വീണു. കുട്ടിയുടെ മുകളിലേക്ക് കാർ മറിഞ്ഞാണ് ദാരുണാന്ത്യം. ഋതിക് തത്ക്ഷണം മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോയി.ഋതിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.