വന നിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്. എതിർപ്പ് ഉയർന്ന വ്യവസ്ഥകളിലെ തിരുത്താണ് പരിഗണനയിലുള്ളത്. ഈ മാസം 31 ന് തീരുന്ന ഹിയറിംഗിന് ശേഷം മാറ്റങ്ങൾ വരുത്തുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേ സമയം അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. കരട് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വനംവകുപ്പ് മാറ്റത്തിനൊരുങ്ങിയിരിക്കുന്നത്. പ്രതിപക്ഷവും സഭ നേതൃത്വവും കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പും കടുത്ത എതിർപ്പ് ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
വനനിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്; എതിർപ്പുയർന്ന വ്യവസ്ഥകളിൽ തിരുത്ത് പരിഗണനയിൽ
0
December 24, 2024