HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. എം കെ നാസറിനാണ് ഹൈക്കോടതി ജാമ്യം നൽകിയത്. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. 9 വർഷമായി ജയിലിൽ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി. 


അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന്റെ മുഖ്യസൂത്രധാരൻ എന്ന പേരിലാണ് എം കെ നാസർ അറിയപ്പെട്ടിരുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ ഭാരവാഹി ആയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നാസറിനെ ഏറെക്കാലത്തെ തെരച്ചതിന് ശേഷമാണ് പിടികൂടിയത്. 2010 ജൂലൈ 4 നാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്‍റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയത്..


മൂവാറ്റുപുഴ ഹോസ്റ്റൽ പടിയിലുള്ള തന്റെ വീട്ടിൽ നിന്നും അമ്മയ്ക്കും സഹോദരിക്കുമൊപ്പം കാറിൽ പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ഒരു സംഘം ആളുകൾ ജോസഫിനെ ആക്രമിച്ചത്. ഏഴുപേരടങ്ങിയ സംഘം ജോസഫിനെ വണ്ടിയിൽ നിന്നും വലിച്ച് പുറത്തിറക്കി തലങ്ങും വിലങ്ങും വെട്ടി. രക്ഷിക്കാൻ ഓടിയെത്തിയ മകനെ 20 അടി താഴ്‍ചയുള്ള സ്‌കൂൾ കോമ്പൗണ്ടിലേക്ക് എടുത്തെറിഞ്ഞു. ജോസഫിനെ നിരത്തിലേക്ക് വലിച്ചിട്ട് കൈകൾ റോഡിൽ ചവിട്ടിപ്പിടിച്ചാണ് വലതു കൈപ്പത്തി അക്രമി സംഘം മഴു ഉപയോഗിച്ച് മുറിച്ചുമാറ്റിയത്. തുടർന്ന് ക്കൈപ്പത്തി ഒരു പറമ്പിലേക്ക് വലിച്ചെറിയുകയും ചെയ്തു.

ELECTROTECH SYSTEM NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.