HONESTY NEWS ADS

Electro Tech Nedumkandam

 

എസ്ബിഐ നൽകും ഉയർന്ന പലിശ, ഈ സ്പെഷ്യൽ സ്‌കീമിൽ എപ്പോൾ വരെ നിക്ഷേപിക്കാം, അറിയേണ്ടതെല്ലാം

SBI HOME LOAN

ഉപഭോക്താക്കൾക്ക് ആകർഷകമായ പലിശ നിരക്കുകൾ നൽകുന്നതാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക നിക്ഷേപ പദ്ധതികൾ. ഏറ്റവും പുതുതായി എസ്ബിഐ ആരംഭിച്ച അമൃത് വൃഷ്ടി സ്‌കീം ഉപഭോക്താക്കൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നതാണ്. ഈ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള കാലാവധി അവസാനിക്കാൻ ഇനി എത്ര ദിവസം ശേഷിക്കുണ്ടെന്ന് അറിയാം 


പരിമിതകാല സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് വൃഷ്ടി ജൂലൈ 16 നാണ് എസ്ബിഐ ആരംഭിച്ചത്. 444 ദിവസത്തെ കാലാവധിയുള്ള പദ്ധതി പ്രകാരം സാധാരണ പൗരന്മാർക്കുള്ള പലിശ നിരക്ക് പ്രതിവർഷം 7.25 ശതമാനമാണ്. മുതിർന്ന പൗരന്മാർക്കുള്ള പലിശ  7.75% ആണ്. മറ്റൊരു പ്രത്യേകത, ഈ സ്കീമിൽ നിക്ഷേപകർക്ക് അവരുടെ എഫ്ഡിയിൽ നിന്ന് വായ്പയും ലഭിക്കും. പ്രവാസികളായ ഇന്ത്യക്കാർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ അവസരമുണ്ട്. 


എസ്ബിഐ അമൃത് വൃഷ്ടി സ്‌കീമിൽ നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. അതേസമയം ഉയർന്ന തുകയ്ക്ക് പരിധിയില്ല. അകാല പിൻവലിക്കലുകൾ നടത്തുകയാണെങ്കിൽ പിഴ നൽകേണ്ടതായി വരും. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 0.50% പിഴ.നൽകേണ്ടതായി വരും. 5 ലക്ഷം രൂപയ്ക്ക് മുകളിലും 3 കോടിയിൽ താഴെയുമുള്ള നിക്ഷേപങ്ങൾ: 1% പിഴ.നല്കണം. കൂടാതെ ഏഴ് ദിവസത്തിന് മുമ്പ് പിൻവലിക്കുന്ന നിക്ഷേപങ്ങൾക്ക് പലിശ നൽകില്ല. എന്നിരുന്നാലും, എസ്ബിഐ ജീവനക്കാരെയും പെൻഷൻകാരെയും പിഴകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, കൂടാതെ അവർക്ക് നിക്ഷേപത്തിൻ്റെ യഥാർത്ഥ കാലാവധിക്ക് ബാധകമായ പലിശ ലഭിക്കും.


എസ്ബിഐ അമൃത് വൃഷ്ടി സ്‌കീമിൽ നിക്ഷേപിക്കാനുള്ള അവസാന തിയതി 2025 മാർച്ച് 31 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ അടുത്തുള്ള എസ്ബിഐ ബ്രാഞ്ച് സന്ദർശിക്കുക അല്ലെങ്കിൽ എസ്ബിഐയുടെ വെബ്സൈറ്റ് സന്ദർശിക്കുക 

SBI HOME LOAN

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS