HONESTY NEWS ADS

Electro Tech Nedumkandam

 

കൊല്ലം കണ്ണനല്ലൂരിൽ സ്കൂൾ ബസിന് തീപിടിച്ച് അപകടം; ബസ് പൂർണമായി കത്തിനശിച്ചു

കൊല്ലം കണ്ണനല്ലൂരിൽ സ്കൂൾ ബസിന് തീപിടിച്ച് അപകടം; ബസ് പൂർണമായി കത്തിനശിച്ചു

കൊല്ലം കണ്ണനല്ലൂരിൽ സ്കൂൾ ബസിന് തീപിടിച്ച് അപകടം. ട്രിനിറ്റി ലൈസിയം സ്കൂളിലെ ബസിലാണ് തീപിടുത്തമുണ്ടായത്.  ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 5 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ബസിനകത്ത് നിന്ന് പുക ഉയരുകയായിരുന്നു. ഒരു കുട്ടിയും ഒരു ആയയും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട ഉടൻ തന്നെ ഇവർ പുറത്തിറങ്ങി.


തുടർന്നാണ് ബസിനുള്ളിൽ തീ പടർന്നത്. ബസ് പൂർണമായും കത്തി നശിച്ചു. ആളപായമില്ലെന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. കുട്ടികളെയെല്ലാം വീടുകളിൽ ഇറക്കി മടങ്ങുന്നതിനിടെ ആണ് അപകടം. ഫയർഫോഴ്സ് സ്ഥലലത്തെത്തി തീയണച്ചു. തീപിടുത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെയുളള കാരണം അന്വേഷിക്കുന്നുണ്ട്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS