HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


മൂന്നാറിൽ മേയാൻ വിട്ട പശുവിനെ ആക്രമിച്ച് കടുവ; പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമെന്ന് നാട്ടുകാർ

മൂന്നാര്‍: ഗ്രഹാംസ്ലാന്റ് ന്യൂ ഡിവിഷനില്‍ പശുവിന് നേരെ വീണ്ടും കടുവയുടെ ആക്രമണം

മൂന്നാര്‍ ഗ്രഹാംസ്ലാന്റ് ന്യൂ ഡിവിഷനില്‍ പശുവിന് നേരെ വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായി. സാദാമിന്റെ   മേയാൻ വീട്ടിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ചത്. ലയത്തിന് സമീപം തന്നെയായിരുന്നു പശുവിനെ മേയാന്‍ വിട്ടിരുന്നത്. പശുവിന്റെ കാലിലായിരുന്നു കടുവ പിടുത്തമിട്ടത്. കടുവ പിടിച്ചതോടെ പശു കരഞ്ഞ് ബഹളമുണ്ടാക്കി. ഇതോടെ സമീപവാസികള്‍ ഓടിയെത്തി. കടുവയെ കണ്ടതോടെ ആളുകളും ബഹളമുണ്ടാക്കി. ഇതോടെ പശുവിനെ ഉപേക്ഷിച്ച് കടുവ രക്ഷപ്പെട്ടു. പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളുകളായി വന്യജീവി ശല്യം രൂക്ഷമാണെന്ന് നാട്ടുകർ പറഞ്ഞു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.