HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തിരുവല്ലയില്‍ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ചു; മരണപ്പെട്ടത് ഇടുക്കി സ്വദേശി

പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ചു.

പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ചു. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. 21 വയസായിരുന്നു. വാടകയ്ക്ക് താമസിച്ച് വന്ന മുറിക്കുള്ളിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. യുവാവ് അടുപ്പത്തിലായിരുന്ന പെൺകുട്ടിയുമായി വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ജർമൻ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിൽ എത്തിയത്.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS