GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

ഇടുക്കി ചിത്തിരപുരത്ത് റിസോർട്ടിൻ്റെ ആറാം നിലയിൽ നിന്ന് വീണ് 9 വയസ്സുകാരൻ മരണപ്പെട്ടു

ഇടുക്കി: ചിത്തിരപുരത്ത് റിസോർട്ടിൻ്റെ ആറാം നിലയിൽ നിന്ന് വീണ് 9 വയസ്സുകാരൻ മരണപ്പെട്ടു

മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് വിനോദ സഞ്ചാര സംഘത്തിൽപ്പെട്ട ഒൻപതു വയസ്സുകാരൻ മരിച്ചു. മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിലാണ് അപകടം നടന്നത് . മധ്യപ്രദേശ് സ്വദേശി ഒൻപത് വയസുകാരനായ പ്രഭാ ദയാലാണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് അപകടം നടന്നത്.


റിസോർട്ടിലെ മുറിയിൽ കസേരയിൽ കയറി നിന്ന് സ്ലൈഡിങ് ജനൽ തുറക്കുന്നതിനിടയിൽ കസേര മറിഞ്ഞ് ജനലിൽ കൂടി താഴേ വീണുവെന്നാണ് വിവരം. വീഴ്ച‌യിൽ തലയോട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.