HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

'ഇഷ്ടം പോലെ ചിക്കൻ, ഫ്രൈ, അൽഫാം...കോട്ടയത്തുകാർക്ക് കോളടിച്ചു', മറിഞ്ഞ ലോറിയിൽ നിന്ന് കോഴിയുമായി നാട്ടുകാർ

കോട്ടയം നാഗമ്പടത്ത് കോഴി ലോറി മറിഞ്ഞു

കോട്ടയം നാഗമ്പടത്ത് കോഴി ലോറി മറിഞ്ഞു. നാട്ടുകാർക്ക് കോളടിച്ചു. ഞായറാഴ്ച രാവിലെയാണ് കോഴി ലോറി മറിഞ്ഞത്. ചെറിയ മഴയുള്ള സമയത്താണ് നാഗമ്പടം എച്ച് എച്ച് മൌണ്ടിൽ അപകടമുണ്ടായത്. മൂവാറ്റുപുഴയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ലോറിയിൽ നിന്ന് താഴെ വീണ ചത്ത കോഴികളെ റോഡ് സൈഡിൽ കൂട്ടിയിട്ടിരുന്നു.


മഴയാണെന്നത് വകവയ്ക്കാതെ പിന്നാലെ നാട്ടുകാർ ഇവിടെ എത്തി ലോറിയിൽ നിന്ന് വീണു ചത്ത കോഴികളെ കൊണ്ടുപോവുകയായിരുന്നു. ബൈക്ക്, സ്കൂട്ടർ, ഓട്ടോ, കാറ്, ജീപ്പ് ഒക്കെയായി എത്തിയായിരുന്നു കോഴികളെ കൊണ്ട് പോയത്. കാറിന്റെ ഡിക്കിയിലേക്ക് ചാക്കിൽ കോഴികളെ നിറയ്ക്കുന്നതടക്കമുള്ള ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പെട്ടന്ന് സംഭവം അറിഞ്ഞെത്തിയവർ പിന്നെ കവറും ചാക്കുമൊന്നും സംഘടിപ്പിക്കാനും നിന്നില്ല.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS