HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കിയിൽ പുരയിടത്തിൽ നട്ടുവളർത്തിയ കഞ്ചാവ്‌ ചെടികൾ കണ്ടെത്തി

ഇടുക്കിയിൽ പുരയിടത്തിൽ നട്ടുവളർത്തിയ കഞ്ചാവ്‌ ചെടികൾ കണ്ടെത്തി

പുരയിടത്തിൽ നട്ടുവളർത്തിയ കഞ്ചാവ്‌ ചെടികൾ കണ്ടെത്തി എക്സൈസ് സംഘം. ഇടുക്കി കൊന്നത്തടി പുല്ലുകണ്ടത്ത് കാരക്കാവയലിൽ  ജോയിയുടെ പുരയിടത്തിൽ കൃഷി ചെയ്തു വന്ന വിളവെടുപ്പിന് പാകമായ കഞ്ചാവ് ചെടികളാണ് തങ്കമണി എക്സൈസ് സംഘം കണ്ടെത്തിയത്. ഒന്നര മീറ്ററോളം ഉയരം ഉണ്ടായിരുന്ന 7 കഞ്ചാവ് ചെടികളാണ് കണ്ടെത്തി നശിപ്പിച്ചത്. സംഭവത്തിൽ വീട്ടുടമ ജോയിയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. പ്രതി സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ പിടികൂടാനായില്ല.


തങ്കമണി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.പി.പ്രമോദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പരിശോധനയിൽ ഇടുക്കി ഐബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) എം.ഡി.സജീവ്കുമാർ, പ്രിവേന്റീവ് ഓഫീസർ ജയൻ പി. ജോൺ, സി.എൻ.ജിൻസൺ, ബിനു ജോസഫ്, സിഇഒ എസ്.സുജിത്, ഡബ്ല്യുസിഇഒ കെ.ജെ.ബിജി, ഡ്രൈവർ അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.