HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി മേലേചിന്നാറിൽ വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

ഇടുക്കി: ചില്ലറ വില്‍പ്പനയ്ക്കായി വീട്ടില്‍  സൂക്ഷിച്ച രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ചില്ലറ വില്‍പ്പനയ്ക്കായി വീട്ടില്‍  സൂക്ഷിച്ച രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മേലേചിന്നാര്‍ സ്വദേശി പാറയില്‍ വീട്ടില്‍ ജോച്ചന്‍(48) ആണ് പിടിയിലായത്. നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപി മനൂപ് സംഘവും ചേര്‍ന്ന് വാത്തിക്കുടി മേലേചിന്നാര്‍ ഭാഗത്ത് നടത്തിയ പരിശോധയിലാണ് സംഭവം.


2.040 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. മുന്‍പും കഞ്ചാവ് കേസില്‍ പ്രതിയായിട്ടുള്ള ജോച്ചനെ ദിവസങ്ങളായി എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടിനുള്ളില്‍ ഒളിപ്പിച്ച് വെച്ച നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി മേലേചിന്നാര്‍, വാത്തിക്കുടി ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനയ്ക്കായി എത്തിക്കുന്നതായിരുന്നു പതിവ്. 


അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് അഷ്‌റഫ് കെ.എം, ദിലീപ് എന്‍ കെ, പ്രിവന്റീവ് ഓഫിസര്‍  ബിജു മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കെ എം, അബ്ദുള്‍ ലത്തീഫ്, ധനിഷ് പുഷ്പചന്ദ്രന്‍, യധുവംശരാജ്, സുബിന്‍ വര്‍ഗീസ്, ബിബിന്‍ ജെയിംസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിമി ഗോപി, ഡ്രൈവര്‍ നിതിന്‍ ജോണി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS