HONESTY NEWS ADS

 HONESTY NEWS ADS


ഓടുന്ന കാറിൽ അഭ്യാസ പ്രകടനം; 1 കോടിയിലധികം വിലയുള്ള ആഡംബര കാർ പിടിച്ചെടുത്ത് എംവിഡി, ലൈസന്‍സ് സസ്പെന്റ് ചെയ്തു

ഓടുന്ന കാറിൽ അഭ്യാസ പ്രകടനം നടത്തിയതിന് ആഡംബര കാർ പിടിച്ചെടുത്ത് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റ്

ഓടുന്ന കാറിൽ അഭ്യാസ പ്രകടനം നടത്തിയതിന് ആഡംബര കാർ പിടിച്ചെടുത്ത് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റ്. 1 കോടിയിലേറെ വില മതിയ്ക്കുന്ന വോള്‍വോ എക്സ് സി 90 ആണ് എം വി ഡി പിടിച്ചെടുത്തത്. വള്ളക്കടവ് കുമ്പനാട് റോട്ടിൽ ഡോറിലൂടെ പുറത്തേക്കിരുന്ന് ഒരാള്‍ ഫോണിലൂടെ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാനാകും. രാവിലെ റോഡിൽ നല്ല തിരക്കുള്ള സമയത്താണ് സംഭവം. 


യാത്രികരിൽ ഒരാളാണ് വീഡിയോ ചിത്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന് അയച്ചത്. വളരെ വേ​ഗത്തിൽ തിരുവല്ല വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാ​ഗം വാഹനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പിഴയും ഈടാക്കും. ഇത് കൂടാതെ രണ്ട് പേരെയും നല്ല നടപ്പി‌നായി എടപ്പാളിലുള്ള ഡ്രൈവിം​ഗ് പരിശീലന കേന്ദ്രത്തിലേക്ക് അയക്കുമെന്ന് എം വി ഡി അറിയിച്ചിട്ടുണ്ട്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS