HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


നാഗർകോവിലിൽ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചു; ഇടുക്കി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ സംബന്ധിക്കുന്നതിനായി നാഗർകോവിലിൽ പോയി മടങ്ങും വഴി യുവാവ് വാഹനാപകടത്തിൽ മരിച്ചു

ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ സംബന്ധിക്കുന്നതിനായി നാഗർകോവിലിൽ പോയി മടങ്ങും വഴി യുവാവ് വാഹനാപകടത്തിൽ മരിച്ചു. ആനക്കുഴി മൂങ്കലാർ എസ്റ്റേറ്റിൽ ജെയിംസ് - ലിസി ദമ്പതികളുടെ മകൻ അഖിൽ ( 24) ആണ്  മരിച്ചത്. അമ്മയും മറ്റ് കുടുംബാംഗങ്ങളും ഉൾപ്പെടെ ആറ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അവരിൽ ചിലർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ നാഗർകോവിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.


രാവിലെ 11 ഓടെയായിരുന്നു അപകടം. ചെന്നെയിൽ ജോലി ചെയ്യുകയായിരുന്ന അഖിൽ, അച്ഛന്‍റെ സഹോദരൻ നല്ലയ്യയുടെ മരണാനാന്തര ചടങ്ങിൽ പങ്കെടുക്കാനാണ് നാട്ടിൽ എത്തിയത്. അമ്മ ലിസിയുടെ കുടുംബ വീടായ പാമ്പനാറ്റിൽ നിന്നും ഇന്നലെ നാഗർകോവിലെ മറ്റൊരു മരണാനന്തര ചടങ്ങിൽ സംബന്ധിച്ച ശേഷം ചെന്നൈയിലേക്ക് മടങ്ങുന്നതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ തമിഴ്നാട് സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്ത്  തന്നെ അഖിൽ മരിച്ചു. പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി  മൃതദേഹം ബന്ധുക്കൾക്ക്  വിട്ടുകൊടുത്തു. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.