HONESTY NEWS ADS

യുഎസ് വിമാനാപകടം; പതിനെട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു, ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ദൗത്യ സംഘം

യുഎസിൽ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

യുഎസിൽ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. രക്ഷാദൗത്യ സംഘമാണ് നദിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽ ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ല എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ.


യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് വിമാനാപകടം ഉണ്ടായത്. സൈന്യത്തിൻ്റെ ഹെലികോപ്റ്ററുമായാണ് വിമാനം കൂട്ടിയിടിച്ചത്. 60 വിമാനയാത്രക്കാര്‍, 4 ക്രൂ അംഗങ്ങള്‍, 3 സൈനികര്‍ എന്നിവരാണ് അപകടത്തിൽ പെട്ടത്. കൂട്ടിയിടിച്ച ശേഷം വിമാനം സമീപത്തെ പൊട്ടോമാക് നദിയില്‍ വീഴുകയായിരുന്നു.


അപകടം ഉണ്ടായ ഉടൻ തന്നെ അധികൃതർ എയർപോർട്ട് അടയ്ക്കുകയും, വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു. ബോട്ടുകൾ ഉൾപ്പെടെ സജ്ജമാക്കിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS