HONESTY NEWS ADS

വണ്ടിപ്പെരിയാറിൽ ചികിത്സ തേടിയെത്തിയ 16കാരി ഗർഭിണിയെന്ന് കണ്ടെത്തി; യുവാവ് പിടിയിൽ

ഇടുക്കി: വണ്ടിപ്പെരിയാൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആളെ പോലീസ് അറസ്റ്റു ചെയ്തു

ഇടുക്കി: വണ്ടിപ്പെരിയാൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആളെ പോലീസ് അറസ്റ്റു ചെയ്തു. വള്ളക്കടവ് സ്വദേശി വിജയ് ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണി ആയ വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ അറിയിക്കുകയായിരുന്നു.  പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം വിജയിയെ അറസ്റ്റു ചെയ്യുകയായിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS