HONESTY NEWS ADS

 HONESTY NEWS ADS


പകുതി വില തട്ടിപ്പ്; പിന്നില്‍ ആനന്ദകുമാറോ..? അന്വേഷണം എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനിലേക്കും

പകുതി വില തട്ടിപ്പ് കേസിലെ അന്വേഷണം എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആനന്ദകുമാറിലേക്കും

പകുതി വില തട്ടിപ്പ് കേസിലെ അന്വേഷണം എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആനന്ദകുമാറിലേക്കും. പദ്ധതിയുടെ തുടക്കത്തില്‍ ആനന്ദകുമാറും സഹകരിച്ചെന്നാണ് വിവരം. ഇത്ര വലിയ തട്ടിപ്പ് നടത്തിയത് ആനന്ദകുമാര്‍ സംഘടനയുടെ തലപ്പത്ത് ഉള്ളതുകൊണ്ടെന്നും കണ്ടെത്തല്‍. ആദ്യഘട്ടത്തില്‍ സംഘടനയുടെ പരിപാടികള്‍ക്ക് പ്രമുഖരെത്തിയത് ആനന്ദകുമാറിന്റെ അറിവോടെയാണെന്നും വിവരം.


ആനന്ദകുമാര്‍ സ്ഥാപക ഡയറക്ടറായ സായി ഗ്രാമത്തില്‍ നടന്നത് നിരവധി പരിപാടികളാണ്. തിരുവനന്തപുരത്ത് ആനന്ദകുമാറിനെതിരെ പൊലീസില്‍ പരാതി വന്നിട്ടുണ്ട്. അനന്തു കൃഷ്ണന്‍ അല്ല ആനന്ദകുമാറാണ് തട്ടിപ്പിന് പിന്നിലെന്നാണ് പരാതിയില്‍. അതേസമയം എന്‍ജിഒ ഓഫീസുകളില്‍ പരാതിക്കാരുടെ പ്രതിഷേധം കടുക്കുകയാണ്.


പണം അടിയന്തരമായി തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് എന്‍ജിഒ ഓഫീസിലേക്ക് പരാതിക്കാര്‍ കൂട്ടമായി എത്തി. എന്‍ജിഒ ഭാരവാഹികളോട് പരാതിക്കാര്‍ കയര്‍ക്കുന്ന ദൃശ്യങ്ങളും റിപ്പോര്‍ട്ടറിന് ലഭിച്ചു. എന്‍ജിഒകള്‍ വഴിയാണ് ഓരോ ആളുകളും വിവിധ ആവശ്യത്തിന് പണം കൈമാറിയത്. ഓരോ പദ്ധതിക്കും എന്‍ജിഒകള്‍ കമ്മീഷനും വാങ്ങിയിട്ടുണ്ട്.


എന്നാല്‍ നിലവില്‍ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കൊച്ചിയിലെ ഓഫീസ് പൂട്ടിയിരിക്കുകയാണ്. തട്ടിപ്പ് വിവരം പുറത്ത് വന്നതിന് പിന്നാലെ ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. പണം നല്‍കിയവര്‍ ഓഫീസിലെത്തി നിരാശരായി മടങ്ങുകയാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS