.png)
ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകുന്നേരം 6 മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കാക്കിയാല്‍ വൈദ്യുതി ബില്ലില്‍ 35% വരെ ലാഭം നേടാമെന്ന് KSEB. പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവർക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ 25% അധികനിരക്ക് ബാധകമാണ്.
എന്നാൽ രാവിലെ 6നും വൈകുന്നേരം 6നുമിടയിൽ 10 ശതമാനം കുറവ് നിരക്കിൽ വൈദ്യുതി ഉപയോഗിക്കാൻ കഴിയുമെന്ന് KSEB ഫേസ്ബുക്കിൽ കുറിച്ചു.വീട്ടിലെ വൈദ്യുത വാഹന ചാർജിങ്ങും പമ്പ് സെറ്റ്, വാട്ടർ ഹീറ്റർ, മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയവയുടെ ഉപയോഗവും പകൽ സമയത്തേക്ക് മാറ്റുന്നത് വഴി വൈദ്യുതി ബില്ലിൽ വലിയ ലാഭം നേടാമെന്നും KSEB ഫേസ്ബുക്കിൽ കുറിച്ചു.