HONESTY NEWS ADS

 HONESTY NEWS ADS


വന്യമൃ​ഗശല്യം: 'നഷ്ടപരിഹാരമല്ല, പ്രശ്നപരിഹാരമാണ് വേണ്ടത്, മലയോര ജനത പൊറുതിമുട്ടി': ഓർത്തഡോക്സ് സഭ

വന്യമൃ​ഗ ശല്യം രൂക്ഷമാകുന്നതിൽ ആശങ്ക പരസ്യമാക്കി ഓർത്തഡോക്സ് സഭ

വന്യമൃ​ഗ ശല്യം രൂക്ഷമാകുന്നതിൽ ആശങ്ക പരസ്യമാക്കി ഓർത്തഡോക്സ് സഭ. വന്യമൃ​ഗശല്യത്തിൽ മലയോര ജനത പൊറുതി മുട്ടിയെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടി. മലയോര ജനതയെ സംരക്ഷിക്കാൻ കഴിയുന്നില്ലെന്നും അതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും കാതോലിക്ക ബാവ പറ‍ഞ്ഞു.


നഷ്ടപരിഹാരമല്ല, പ്രശ്ന പരിഹാരമാണ് വേണ്ടത്. കാട്ടുമൃഗങ്ങൾ എന്ന പ്രയോഗം ഇന്ന് അപ്രസക്തമായിക്കഴിഞ്ഞു. കാട്ടിലെ മൃഗങ്ങൾ മുഴുവൻ നാട്ടിലാണെന്നും മനുഷ്യൻ്റെ അധ്വാനം മുഴുവൻ മൃഗങ്ങൾ നശിപ്പിക്കുന്നുവെന്നും കാതോലിക്ക ബാവ വിമർശിച്ചു. 108 മത് മാക്കാംകുന്ന് കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു സഭ അധ്യക്ഷൻ. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS