
കാഞ്ചിയാറിന് സമീപം പേഴുംകണ്ടത്തിൽ 9-ാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ചിയാർ പേഴുംകണ്ടം സ്വദേശി കാരിക്കോട്ട് ചിറയിൽ ഗോകുൽ(14) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. രാവിലെ പിതാവ് കുട്ടിയെ പഠിക്കുന്നതെ ചൊല്ലി വഴക്ക് പറഞ്ഞിരുന്നു. ഇതേത്തുടർന്നുണ്ടായ മനോവിഷമത്തിൽ ആത്മഹത്യചെയ്തതായാണ് വിവരം. മാതാപിതാക്കൾ ഇരുവരും രാവിലെ ജോലിക്കായി പോയിരുന്നു. മേരികുളം സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് ഗോകുൽ. കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.