GOODWILL HYPERMART

ഇടുക്കി കേന്ദ്രീയവിദ്യാലയ പ്രവേശനം : ഇപ്പോൾ അപേക്ഷിക്കാം

ഇടുക്കി കേന്ദ്രീയവിദ്യാലയ പ്രവേശനം : ഇപ്പോൾ അപേക്ഷിക്കാം

ഇടുക്കി പി എം ശ്രീ കേന്ദ്രീയവിദ്യാലയത്തിൽ അടുത്ത അധ്യയന വർഷത്തെ ഒന്നാം ക്ലാസ്, ബാലവാടിക പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ നൽകാം. അവസാന തീയതി മാർച്ച് 21 രാവിലെ 10 മണി. വിശദ വിവരങ്ങൾ https://kvsangathan.nic.in/en/admission ൽ ലഭിക്കും. സർക്കാർ , പൊതുമേഖല സ്ഥാപനങ്ങളിലെ രക്ഷകർത്താക്കളുടെ മക്കൾക്ക് മാത്രമല്ല , സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള കുട്ടികൾക്കും കേന്ദ്രീയ വിദ്യാലയപ്രവേശനം സാധ്യമാണെന്നും , മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഇടുക്കി പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിന്റെ ലക്ഷ്യമെന്നും പ്രിൻസിപ്പൽ അറിയിച്ചു. 


ഒന്നാം ക്ലാസിലേക്കുള്ള അപേക്ഷകൾ https://kvsonlineadmission.kvs.gov.in , ബാലവാടിക പ്രവേശനത്തിന് https://balvatika.kvs.gov.in പോർട്ടലുകൾ വഴിയാണ് നൽകേണ്ടത് . ഒന്നാം ക്ലാസിലേക്കുള്ള കുറഞ്ഞ പ്രായം 6 വയസ്. ബാലവാടികയിലേക്കുള്ള പ്രവേശനം 5 മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്കാണ്.


പ്ലസ് വൺ ഒഴികെയുള്ള ക്ലാസുകളിലേക്ക് നേരിട്ടുള്ള രജിസ്ട്രേഷൻ ഏപ്രിൽ 2 രാവിലെ 10 മുതൽ ഏപ്രിൽ 11 വൈകീട്ട് 4 വരെ പൈനാവിലെ സ്‌കൂൾ ഓഫീസിൽ നടക്കും. അപേക്ഷ ഫോമുകൾ സ്‌കൂൾ ഓഫീസിൽനിന്ന് ലഭിക്കും.തെറ്റായ വിവരങ്ങൾ ചേർത്ത അപേക്ഷകൾ പരിഗണിക്കില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.