GOODWILL HYPERMART

പ്രാദേശിക അവധികളടക്കം 14 ദിവസം ബാങ്കുകൾ തുറക്കില്ല; മാർച്ചിലെ അവധി ദിനങ്ങൾ അറിയാം

സാമ്പത്തിക വർഷത്തിന്റെ അവസാനമാണ് മാർച്ച് മാസം

സാമ്പത്തിക വർഷത്തിന്റെ അവസാനമാണ് മാർച്ച് മാസം. അതിനാൽത്തന്നെ ഈ സാമ്പത്തിക വർഷത്തിൽ ബാങ്കുമായി നടത്തേണ്ട ഇടപാടുകൾ ഉണ്ടെങ്കിൽ അത് വൈകാതെ ചെയ്യുന്നതായിരിക്കും ബുദ്ധി.  മാർച്ചിൽ എട്ട് ദിവസം വരെ ബാങ്കുകൾക്ക് അവധിയായിരിക്കും. കൂടാതെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും അവധിയാണ്.


മാർച്ച് മാസത്തെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക ഇതാണ് 

മാർച്ച് 2 (ഞായർ) - അവധി 

മാർച്ച് 7 (വെള്ളി): ചാപ്ചാർ കുട്ട് - മിസോറാമിൽ ബാങ്കുകൾ അടച്ചിരിക്കും. 

മാർച്ച് 8 (രണ്ടാം ശനിയാഴ്ച) - അവധി. 

മാർച്ച് 9 (ഞായർ) - അവധി 

മാർച്ച് 13 (വ്യാഴം): ഹോളിക ദഹനും ആറ്റുകാൽ പൊങ്കാലയും - ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, കേരളം എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും

മാർച്ച് 14 (വെള്ളി): ഹോളി - ത്രിപുര, ഒഡീഷ, കർണാടക, തമിഴ്‌നാട്, മണിപ്പൂർ, കേരളം, നാഗാലാൻഡ് എന്നിവയൊഴികെ മിക്ക സംസ്ഥാനങ്ങളിലും പൊതു അവധി

മാർച്ച് 15 (ശനി): ഹോളി - അഗർത്തല, ഭുവനേശ്വർ, ഇംഫാൽ, പട്ന എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും.

മാർച്ച് 16 (ഞായർ) - അവധി 

മാർച്ച് 22 (നാലാം ശനിയാഴ്ച): അവധി

മാർച്ച് 23 (ഞായർ) - അവധി

മാർച്ച് 27 (വ്യാഴം): ശബ്-ഇ-ഖദ്ർ - ജമ്മുവിൽ ബാങ്കുകൾ അടച്ചിടും. 

മാർച്ച് 28 (വെള്ളി): ജുമാത്-ഉൽ-വിദ - ജമ്മു കശ്മീരിലെ ബാങ്കുകൾ അടച്ചിടും.

മാർച്ച് 30 (ഞായർ) - അവധി 

മാർച്ച് 31 (തിങ്കളാഴ്ച): റംസാൻ- മിസോറാം, ഹിമാചൽ പ്രദേശ് എന്നിവ ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും പൊതു അവധിയായിരിക്കും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.