HONESTY NEWS ADS

സൗദി അറേബ്യയിൽ തീപിടിത്തം, രണ്ട് പേർക്ക് പരിക്ക്

സൗദി അറേബ്യയിൽ തീപിടിത്തം

സൗദി അറേബ്യയിൽ തീപിടിത്തം. അൽമനാർ ഡിസ്ട്രിക്ടിലെ ലോൺട്രിയിലാണ് തീപിടിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോൺട്രി ഷോപ്പിലെ സ്റ്റീം ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുൻഭാ​ഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ കൂടുതൽ പടരുന്നതിന് മുൻപ് നിയന്ത്രണ വിധേയമാക്കിയതായും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS