HONESTY NEWS ADS

Electro Tech Nedumkandam

 

Gold Rate Today: സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ, ഇന്നത്തെ നിരക്കറിയാം(06-03-2025)

സംസ്ഥാനത്ത്  സ്വർണവില വർദ്ധനവ് തുടരുന്നു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില കത്തിക്കയറുന്നത്. ഇന്ന് ഒരു പവന് 80 രൂപ വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,480 രൂപയാണ്.  


ഇന്നലെ സ്വർണവിലയിൽ 320  രൂപയുടെ വർദ്ധനവുണ്ടായി. കഴിഞ്ഞ നാല് ദിവസംകൊണ്ട് 1120 രൂപ വർദ്ധിച്ചു. സ്വർണവില റെക്കോർഡ് നിലവാരത്തിലെത്തിയത് ഫെബ്രുവരി 25 നായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷം വില കുറഞ്ഞു.   ഇതേ വർദ്ധനവാണെങ്കിൽ സ്വ‍ർണവില റെക്കോ‍ർഡ് കടക്കാനാണ് സാധ്യത.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8060 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6635 രൂപയാണ്.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS